ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഡേനൈറ്റിനു തയാര്‍: കോഹ്‌ലി

മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരേ അവരുടെ നാട്ടില്‍ ഡേ നൈറ്റ് ടെസ്റ്റ് ക്രിക്കറ്റിനു തയാറാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഞങ്ങള്‍ ഏത് വെല്ലുവിളി ഏറ്റെടുക്കാനും തയാറാണ്. അത് ഗാബ്ബയായാലും പെര്‍ത്തായും പ്രശ്‌നമില്ല. ലോകത്തെ ഏത് ടീമിനെതിരേയും ഏതൊരു ഫോര്‍മാറ്റിലും കളിക്കാന്‍ കഴിവുള്ള താരങ്ങള്‍ ടീമിലുണ്ട് കോഹ്‌ലി പറഞ്ഞു. ബംഗ്ലാദേശിനെതിരേ നവംബറിലായിരുന്നു ഇന്ത്യയുടെ ആദ്യ ഡേനൈറ്റ് ടെസ്റ്റ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍