പ്രേമനൈരാശ്യം :പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം, ഓടിരക്ഷപ്പെട്ട യുവാവ് കസ്റ്റഡിയില്‍

കൊച്ചി: ബൈക്കിലെത്തി പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്പിച്ചശേഷം ഓടിരക്ഷപ്പെട്ട യുവാവ് പിടിയില്‍. പടമുഗള്‍ താണപാടം അമലിനെയാണു പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിക്കും. അതേസമയം, പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. പെണ്‍കുട്ടിയെ കളമശേരി മെഡിക്കല്‍ കോളജില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. കുത്തേറ്റ മുറിവുകള്‍ ആഴത്തില്‍ ഉള്ളതാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം കാക്കനാട്ഇന്‍ഫോപാര്‍ക്ക് റോഡില്‍ കുസുമഗിരി ആശുപത്രിക്കു സമീപമാണ് യുവാവ് പെണ്‍കുട്ടിയെ കുത്തിവീഴ്തിയത്. അത്താണി നെടുംകുളങ്ങരമല നൂര്‍ജഹാനാണ് (17) കുത്തേറ്റത്. ദേഹമാസകലം കുത്തേറ്റ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കലൂരിലുളള സ്വകാര്യ കോളജില്‍ ഡിഫാം പഠനത്തോടൊപ്പം കഴിഞ്ഞ ജൂലൈ മുതല്‍ കാക്കനാട്ടെ ഡേ കെയര്‍ സ്ഥാപനത്തില്‍ വൈകുന്നേരം പാര്‍ട്ട് ടൈമായി ജോലി ചെയ്തുവരികയായിരുന്നു പെണ്‍കുട്ടി. അമല്‍ വെല്‍ഡിംഗ് ജോലിക്കാരനാണ്. ഇരുവരും തമ്മിലുള്ള പ്രണയം വീട്ടുകാര്‍ അറിഞ്ഞതോടെ ഉണ്ടായ സംഭവവികാസങ്ങളാണ് പ്രതിയെ ഈ കടുംകൈയ്ക്കു പ്രേരിപ്പിച്ചതെന്നാണു നിഗമനം. ജോലിക്കു പോകുകയായിരുന്ന പെണ്‍കുട്ടിയെ സ്വകാര്യ സ്ഥാപനത്തിനു സമീപം റോഡില്‍ വച്ചാണ് ബൈക്കിലെത്തിയ അമല്‍ പിന്നില്‍നിന്നു കത്തികൊണ്ടു കുത്തിയത്. കഴുത്തിനും വയറിനും നിരവധി കുത്തുകളേറ്റു. കരച്ചില്‍ കേട്ടു പരിസരവാസികള്‍ എത്തിയപ്പോഴേക്കും ബൈക്ക് ഉപേക്ഷിച്ചു പ്രതി ഓടി രക്ഷപ്പെട്ടു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍