പെരിയാറിനെതിരായ പരാമര്‍ശം: രജനീകാന്തിനെതിരായ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി

ചെന്നൈ: പെരിയാര്‍ ഇ.വി.രാമസ്വാമിയെ സംബന്ധിക്കുന്ന വിവാദ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് തമിഴ് സൂപ്പര്‍ താരം രജീനീകാന്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. മജിസ്‌ട്രേറ്റ് ഹൈക്കോടതിയ സമീപിക്കുന്നതിനു പകരം എന്തിനാണ് തിടുക്കപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതെന്ന് ആരാഞ്ഞുകൊണ്ടാണ് കോടതി ഹര്‍ജി തള്ളിയത്. 1971ല്‍ സേലത്ത് പെരിയോറിന്റെ നേതൃത്വത്തില്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ നടന്ന റാലിയില്‍ ശ്രീരാമന്റെയും സീതാ ദേവിയുടെയും നഗ്‌ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുവെന്നും അതില്‍ ചെരിപ്പുമാലയിട്ടുവെന്നും ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത തമിഴ് മാസികയായ തുഗ്ലക്കില്‍ മാത്രമാണു പ്രസിദ്ധീകരിച്ചതെന്നുമായിരുന്നു രജനീകാന്തിന്റെ പരാമര്‍ശം. തുഗ്ലക്ക് മാസികയുടെ 50ാം വാര്‍ഷികാഘോഷ ചടങ്ങിലായിരുന്നു വിവാദ പരാമര്‍ശം.
രജനീകാന്ത് കള്ളം പ്രചരിപ്പിച്ചുവെന്നും പെരിയോറിനെ അപമാനിക്കുന്നുവെന്നും ആരോപിച്ചു വിവിധ ദ്രാവിഡ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. രജനീകാന്തിനെതിരെ ചെന്നൈ ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ പരാതി നല്‍കുകയും ചെയ്തു.എന്നാല്‍, താന്‍ സത്യമാണു പറഞ്ഞതെന്നും മാപ്പു പറയുന്ന പ്രശ്‌നമില്ലെന്നുമായിരുന്നു രജനീകാന്തിന്റെ പ്രതികരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍