ടോള്‍പ്ലാസകളില്‍ ഫാസ്ടാഗ് സംവിധാനം കര്‍ശനമായി നടപ്പാക്കാനൊരുങ്ങി ദേശീയപാത അതോറിറ്റി

തിരുവനന്തപുരം :രാജ്യത്തെ ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് സംവിധാനം നടപ്പിലാക്കി. ഒരു ട്രാക്ക് മാത്രമയിരിക്കും പണം നല്‍കി കടന്ന് പോവാന്‍ ടോള്‍ പ്ലാസകളില്‍ നിലനിര്‍ത്തുക. ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ ഫാസ്ടാഗ് ട്രാക്കില്‍ പ്രവേശിച്ചാല്‍ ഇരട്ടി തുക ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്.
രാജ്യത്തെ ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് സംവിധാനം പൂര്‍ണമായും നടപ്പിലാക്കും. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്കും ഇളവ് ആനുവദിച്ചിട്ടുള്ള വാഹനങ്ങള്‍ക്കും കടന്ന് പോവാന്‍ ഒരു ട്രാക്ക് മാത്രമായിരിക്കും ഉണ്ടാവുക.
ഫാസ്ടാഗ് സംവിധാനം ഒരുമാസം മുമ്പ് തന്നെ നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഭൂരിഭാഗം വാഹനങ്ങളും ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറാത്തതിനെ തുടര്‍ന്നാണ് ഇത് നീട്ടിവെച്ചത്. ഇന്നു മുതല്‍ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് യാതൊരു ഇളവും അനുവദിക്കേണ്ടതില്ലെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഫാസ്ടാഗ് സംവിധാനം കൃത്യമായി ലഭ്യമാവുന്നില്ലെന്ന് വാഹന ഉടമകള്‍ പരാതി ഉന്നയിക്കുന്നു.
ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ ഫാസ്ടാഗ് ട്രാക്കില്‍ പ്രവേശിച്ചാല്‍ ഇരട്ടി തുക നല്‍കേണ്ടിവരും. ഒരു ട്രാക്ക് വഴി മാത്രം ഫാസ്ടാഗില്ലാത്ത വാഹനങ്ങളെ കടത്തിവിടുന്നതിനാല്‍ ടോള്‍പ്ലാസകളില്‍ ഇന്ന് വന്‍ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടേക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍