എം.കമലം അന്തരിച്ചു

കോഴിക്കോട്: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.കമലം (96) അന്തരിച്ചു. 1982 ലെ കെ.കരുണാകരന്‍ മന്ത്രിസഭയില്‍ സഹകരണമന്ത്രിയായിരുന്നു. 1948 മുതല്‍ 1963 വരെ കോഴിക്കോട് മുനിസിപ്പല്‍ കൗണ്‍സില്‍ അംഗമായിരുന്നു. വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍, കെ.പി.സി .സി. വൈസ് പ്രസിഡന്റ്, ജനറല്‍സെക്രട്ടറി, എ.ഐ.സി. സി. അംഗം തുടങ്ങിയ നിലകളില്‍ ഏഴുപതിറ്റാണ്ടുകാലം പ്രവര്‍ത്തിച്ചു. 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്ത് അതിനെതിരായി കോഴിക്കോട്ട് സംഘടനാ കോണ്‍ഗ്രസ് കളക്ടറേറ്റ് പിക്കറ്റ് ചെയ്തപ്പോള്‍ അറസ്റ്റിലായി ജയില്‍വാസമനുഷ്ഠിച്ചു. സംസ്‌കാരം വൈകിട്ട് 5.30 ന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും. അടിയന്തിരാവസ്ഥക്കാലത്തും വിമോചനസമരകാലത്തും ജയില്‍ വാസം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനതാ പാര്‍ട്ടി രൂപീകരിക്കപ്പെട്ടപ്പോള്‍ അതിന്റെ കോഴിക്കോട് ജില്ലാ ചെയര്‍ പേഴ്‌സണായും സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിരുന്നു. 1948 മുതല്‍ 1963 വരെ കോഴിക്കോട് മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിച്ചു. 1980ലും 1982ലും കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ നിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.കോണ്‍ഗ്രസ്സിന്റെ കേരള ചരിത്രത്തിലെ ഏറ്റവും പ്രമുഖയായ വനിതാ നേതാവായിരുന്നു. ഇന്ദിരാഗന്ധിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു.ഏഴുപതിറ്റാണ്ടുകാലം കര്‍മനിരതയായിരുന്നു.മികച്ച സംഘാടകയായിരുന്നു.പരേതനായ മാമ്പറ്റ സാമിക്കുട്ടിയാണ് ഭര്‍ത്താവ്. എം.യതീന്ദ്രദാസ്, പത്മജ ചാരുദത്തന്‍, എം.മുരളി, എം.രാജഗോപാല്‍, എം.വിജയകൃഷ്ണന്‍ എന്നിവരാണ് മക്കള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍