തിരിച്ചടിക്കാന്‍ അവകാശമുണ്ട്; ഇന്ത്യയിലെ ഇറാന്‍ സ്ഥാനപതി

ന്യൂഡല്‍ഹി: ആക്രമിക്കപ്പെട്ട ഒരു രാജ്യത്തിന് സ്വയം പ്രതിരോധത്തിനുള്ള എല്ലാ അവകാശവുമുണ്ടെന്ന് ഇന്ത്യയിലെ ഇറാന്‍ സ്ഥാനപതി ഡോ. അലി ചെഗേനി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജനറല്‍ സുലൈമാനിയെ ഭീകരവാദത്തിനെതിരായ ചാമ്പ്യന്‍ എന്ന് വിശേഷിപ്പിച്ച അലി ചെഗേനി അമേരിക്കെതിരെ ഇറാന്‍ ആക്രമണം നടത്താനുള്ള സാധ്യത തള്ളിക്കളഞ്ഞില്ല.തിരിച്ചടിക്കുമെന്ന് തന്റെ സര്‍ക്കാര്‍ സൂചിപ്പിച്ചിരുന്നു. ശരിയാണ്, ആക്രമിക്കപ്പെട്ട ഒരു രാജ്യത്തിന് സ്വയം പ്രതിരോധത്തിനുള്ള എല്ലാ അവകാശവുമുണ്ട്. ഇത് സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു. സൗദിയിലെ എണ്ണക്കിണറുകള്‍ക്കു നേരെ ഇറാനാണ് ആക്രമണം നടത്തിയതെന്ന യുഎസ് ആരോപണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ പങ്കിന് തെളിവില്ലെന്ന് ചെഗേനി ചൂണ്ടിക്കാട്ടി.ഇറാന്‍ ഒരിക്കലും സൗദിയെയോ മേഖലയിലെ മറ്റേതെങ്കിലും രാജ്യത്തെയോ ആക്രമിച്ചിട്ടില്ല. ഇറാന്‍ അരാംകോയെയോ സൗദിയിലെ പെട്രോള്‍ കേന്ദ്രത്തെയോ ആക്രമിച്ചുവെന്നത് അസത്യമാണ്. യുഎന്‍ റിപ്പോര്‍ട്ടില്‍ ഇത് തെളിയിക്കുന്ന ഒരു രേഖയും ഇല്ല, തെളിവില്ല ചെഗേനി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍