പ്രവാസികളുടെ അവകാശ സംരക്ഷണമാണ് ലോക കേരള സഭ ലക്ഷ്യമിടുന്നത്: മുഖ്യമന്ത്രി

 തിരുവനന്തപുരം: പ്രവാസികളുടെ അവകാശ സംരക്ഷണവും നാടിന്റെ വികസനവുമാണ് ലോക കേരള സഭ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . പ്രവാസി സമൂഹം കേരളത്തിലേക്ക് അയക്കുന്ന തുക ചിന്നിച്ചിതറാതെ നാടിനും പ്രവാസിക്കും ഗുണം ചെയ്യുന്ന വികസന നിക്ഷേപമാണ് ലോക കേരളസഭ ലക്ഷ്യമിടുന്നത്. ലോക കേരള സഭയുടെ ആദ്യ രണ്ട് വര്‍ഷങ്ങളിലെ സങ്കല്‍പ്പങ്ങള്‍ യാഥാര്‍ഥ്യത്തിലേക്ക് എത്തിച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോക കേരള സഭയുടെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രവാസി ക്ഷേമം ഉറപ്പ് വരുത്തുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കേരള പുനര്‍നിര്‍മാണ പ്രക്രിയയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. പ്രവാസികളുടെ സഹകരണം ഇതിന് അനിവാര്യമാണ്. അന്താരാഷ്ട്രതലത്തില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ലോകസമാധാനമാണ് ലോക കേരള സഭ ആഗ്രഹിക്കുന്നത്. മൂന്നരവര്‍ഷക്കാലത്തിനിടെ കേരളം വന്‍വികസന കുതിപ്പ് നേടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍