ക്വീന്‍; രണ്ടാം ഭാഗമെത്തുന്നു

പുതുമുഖങ്ങളെ അണിനിരത്തി ഡിജോ ജോസ് ആന്റണി 2018ല്‍ സംവിധാനം ചെയ്ത ക്വീന്‍ ബോക്‌സ് ഓഫീസില്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ ക്വീനിന് രണ്ടാം ഭാഗമെത്തുന്നു. തന്റെ ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിന് രണ്ടാം ഭാഗമൊരുക്കുന്ന കാര്യം സംവിധായകന്‍ അറിയിച്ചത്. എവിടെ നിര്‍ത്തിയോ അവിടെ തുടങ്ങുന്നു. പക്ഷെ ഇത്തവണ ഒറ്റയ്ക്കല്ല എന്നും സംവിധായകന്‍ പറയുന്നു. സാനിയ ഇയ്യപ്പന്‍, ധ്രുവന്‍ എന്നിവരായിരുന്നു ക്വീനിലെ പ്രധാന താരങ്ങള്‍. ഷാരിസ് മുഹമ്മദ്, ജെബിന്‍ ജോസഫ് ആന്റണി എന്നിവരായിരുന്നു ക്വീനിന് തിരക്കഥ രചിച്ചത്. എന്നാല്‍ രണ്ടാം ഭാഗത്തിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ സംവിധായകന്‍ വെളിപ്പെടുത്തിയിട്ടില്ല. ടോവിനോ തോമസ് നായകനാകുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രമാണ് ഡിജോയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍