മരടിലെ ഫ്‌ളാറ്റുകളില്‍ സ്‌ഫോടക വിദഗ്ധരെത്തി

കൊച്ചി;മരടിലെ ഫ്‌ളാറ്റുകളില്‍ സ്‌ഫോടക വിദഗ്ധരെത്തി. ഹോളി ഫെയ്ത്ത് ഫ്‌ലാറ്റില്‍ സ്‌ഫോടകവസ്തുക്കള്‍ നിറക്കുന്നത് ആരംഭിച്ചു. രാവിലെ തന്നെ വിദഗ്ദരും അധികൃതരും മരടിലെ എച്ച്.ടു.ഒ ഫ്‌ളാറ്റിന് മുന്നിലെത്തിയിരുന്നു. ഈ ഫ്‌ലാറ്റിലെ അഞ്ച് നിലകളിലായാണ് സ്‌ഫോടനം നടത്തുക. ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ കുറച്ച് തൂണുകളില്‍ മരുന്ന് നിറച്ച ശേഷമായിരിക്കും എല്ലാ നിലകളിലെയും തൂണുകളിലേക്ക് മരുന്ന് നിറക്കുക. മരടിലെ ഫ്‌ളാറ്റുകളുടെ പൊളിക്കാനുള്ള ക്രമം സംബന്ധിച്ചുള്ള അവ്യക്തത ഇപ്പോഴും നിലനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം മന്ത്രി എ.സി മൊയ്തീന്റെ നേതൃത്വത്തില്‍ പരിസരവാസികളുമായി യോഗം വിളിച്ചിരുന്നു. ജനവാസ മേഖലയിലെ ഫ്‌ളാറ്റുകളെ ആദ്യം പൊളിക്കരുതെന്ന ആവശ്യവും അവര്‍ ഉന്നയിച്ചിരുന്നു. പക്ഷെ, അത് ഫലം കണ്ടിട്ടില്ലാത്ത തരത്തിലാണ് പൊളിക്കുന്നതിന്റെ ക്രമം നിലനില്‍ക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍