ജനസൗഹൃദ വാഹന പരിശോധന നടത്തും

കോഴിക്കോട്: മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന റോഡ് സുരക്ഷാവാരാചരണത്തിന്റെ ഭാഗമായി പോലീസുമായി സഹകരിച്ചു ജനസൗഹൃദ വാഹനപരിശോധന ശക്തമാക്കുന്നു. ഗതാഗത നിയമംലംഘിക്കുന്നവരെ ബോധവത്കരിച്ച് നിയമത്തിന്റെ പ്രധാന്യത്തെ കുറിച്ച് വ്യക്തമാക്കികൊടുക്കുകയാണ് ലക്ഷ്യം. നിലവില്‍ മോട്ടോര്‍വാഹന വകുപ്പും പോലീസും വ്യത്യസ്തമായാണ് വാഹനപരിശോധന നടത്തുന്നത്. സീറ്റ്‌ബെല്‍റ്റ്, ഹെല്‍മറ്റ്, എന്നിവ ധരിക്കേണ്ടതിനെക്കുറിച്ചും മറ്റും യാത്രികര്‍ക്ക് ബോധവത്കരണം നല്‍കും. ഇതിനു പുറമേ മറ്റു നിയമലംഘനങ്ങളും പരിശോധിക്കും. പൊതുജനങ്ങള്‍ക്കായി റോഡ് സുരക്ഷ, സെമിനാറുകളും, മത്സരങ്ങളും സംഘടിപ്പിക്കും. റോഡ് സുരക്ഷ ദൃശ്യങ്ങള്‍ ഉള്‍കൊളളിച്ചുളള വാഹന പ്രചാരണവും നടത്തും. മോട്ടോര്‍ വാഹന വകുപ്പ് തയാറാക്കിയ റോഡ് സുരക്ഷ സന്ദേശം ഉള്‍ക്കൊളളുന്ന ബോധവത്കരണമാണ് പ്രധാനമായും നടത്തുന്നത്. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളും രക്ഷിതാക്കളും ചേര്‍ന്നുകൊണ്ട് റോഡ് സുരക്ഷാ ബോധവത്കരണവും സംഘടിപ്പിക്കുന്നുണ്ട്. ഇതിനായി നഗരവീഥികളില്‍ കാര്‍ട്ടൂണ്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും. മെഡിക്കല്‍ ക്യാമ്പും അവയവദാന ബോധവത്കരണവും സംഘടിപ്പിക്കുന്നുണ്ട്. ചേവായൂര്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ ഇന്നലെ രക്തദാനവും കണ്ണ് പരിശോധനയും നടത്തി. 17 നാണ് സമാപന സമ്മേളനം.ചേവായൂര്‍ ഐഡിറ്റിആര്‍ ഹാളില്‍ നടന്ന ദേശീയ റോഡ് സുരക്ഷവാരം ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറേേശരി നിര്‍വഹിച്ചു. കളക്ടര്‍ എസ്. സാംബശിവറാവു അധ്യക്ഷത വഹിച്ചു. കോഴിക്കോട് ആര്‍. ടി.ഒ എം.പി സുബാഷ് ബാബ, അഷ്‌റഫ് നരിമുക്കില്‍, രാജേഷ് വെങ്കിലാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍