ഫഹദ് ഫാസിലിന്റെ ട്രാന്‍സ് ഫെബ്രുവരിയില്‍ തിയേറ്ററുകളില്‍

ചിത്രീകരണത്തിരക്കുകളില്‍ നിന്ന് യുവതാരം ഫഹദ് ഫാസില്‍ ഒരു മാസംഅവധിയെടുക്കുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മാലിക്കിന്റെ അവസാന ഘട്ട ചിത്രീകരണത്തില്‍ പങ്കെടുത്ത് വരികയാണ് ഫഹദ് ഇപ്പോള്‍. എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി 15 ന് പൂര്‍ത്തിയാകും. തുടര്‍ന്ന് ഫെബ്രുവരി രണ്ടാം വാരമേ ഫഹദ് പുതിയ ചിത്രത്തില്‍ ജോയിന്‍ ചെയ്യൂ.വര്‍ക്കിംഗ് ക്‌ളാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ്ഫ്രണ്ട്‌സ് എന്നീ ബാനറുകളില്‍ ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനുമൊപ്പം നിര്‍മ്മിക്കുന്ന തങ്കത്തിലാണ് ഫെബ്രുവരി മൂന്നാം വാരം മുതല്‍ ഫഹദ് അഭിനയിക്കുന്നത്. ഫഹദിനൊപ്പം ജോജു ജോര്‍ജും ദിലീഷ് പോത്തനുമഭിനയിക്കുന്ന തങ്കം സംവിധാനം ചെയ്യുന്നത് നവാഗതനായ ഷഹീദ് അറാഫത്താണ്.തങ്കത്തിനുശേഷം അഖില്‍ സത്യന്‍ സംവിധായകനാകുന്ന ചിത്രത്തിലാണ് ഫഹദ് അഭിനയിക്കുക. നവാഗതരായ സജിമോന്‍, ശ്രീജിത്ത് എന്നിവരുടെ ചിത്രങ്ങള്‍ക്കാണ് തുടര്‍ന്ന് ഫഹദ് ഫാസില്‍ ഡേറ്റ് നല്‍കിയിരിക്കുന്നത്.അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സാണ് ഫഹദിന്റെ അടുത്ത റിലീസ്. ഫെബ്രുവരിയില്‍ തിയേറ്ററുകളിലെത്തുന്ന ഈ ചിത്രത്തില്‍ നസ്രിയയാണ് ഫഹദിന്റെ നായിക. നവാഗതനായ വിന്‍സെന്റ് വടക്കന്‍ രചന നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ അമല്‍ നീരദാണ്.
അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മ്മിക്കുന്ന ട്രാന്‍സ് എ ആന്‍ഡ് എ തിയേറ്ററുകളിലെത്തിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍