നിയമസഭ ഡിജിറ്റലായി

 തിരുവനന്തപുരം: സമ്പൂര്‍ണ കടലാസ് രഹിത നിയമ സഭ യെന്ന ഖ്യാതി സ്വന്തമാക്കി ഡിജിറ്റലായി മാറിയ കേരള നിയമസഭയുടെ ഉദ്ഘാടനം നയപ്രഖ്യാപന പ്രസംഗത്തിനു മുന്നോടിയായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വ ഹിച്ചു. കമ്പ്യൂട്ടറിനു പുറമെ എല്ലാ എംഎല്‍എമാര്‍ക്കും മൊബൈല്‍ ടാബും നല്‍കി യിട്ടുണ്ട്. ഇതോടെ നിയമസഭയുടെ വിവിധ രേഖകള്‍ ഇനി എംഎല്‍എമാര്‍ക്ക് വിരല്‍ത്തുമ്പില്‍ ലഭ്യമാകും. നിയമസഭയില്‍ അവതരിപ്പിക്കപ്പെടുന്ന ചോദ്യോത്തരങ്ങള്‍, ബില്ലുകള്‍ തുടങ്ങിയ രേഖകളെല്ലാം നിശ്ചിത സമയത്തിനു മുമ്പു കമ്പ്യൂട്ടറില്‍ ലഭ്യമാകും. നടപ്പു സമ്മേളനത്തില്‍ കമ്പ്യൂട്ടറില്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനൊപ്പം പ്രിന്റ് ചെയ്ത രേഖകള്‍ കൂടി ലഭ്യമാക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു. മുതിര്‍ന്ന അംഗങ്ങള്‍ക്കുള്‍പ്പെടെ ഡിജിറ്റലായി മാറിയതിനു ശേഷമുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാനാണിതെന്ന് സ്പീക്കര്‍ അറിയിച്ചു. 40 കോടി രൂപ മുതല്‍ മുടക്കിയാണ് സഭ ഡിജിറ്റലൈസ് ചെയ്തത്. ഒരു വര്‍ഷം നിയമസഭയുടെ വിവിധ രേഖകള്‍ അച്ചടിക്കുന്നതിനായി 35 മുതല്‍ 40 വരെ കോടി രൂപയാണ് ചെലവിട്ടിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍