ഡല്‍ഹി പോലീസിനു പ്രത്യേകാധികാരം; ആളുകളെ കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ അനുമതി

ന്യൂഡല്‍ഹി: ഡല്‍ഹിക്കുമേല്‍ പിടിമുറുക്കി കേന്ദ്രം. ഡല്‍ഹി പോലീസിനു പ്രത്യേക അധികാരം നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. ആളുകളെ കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് അനുമതി നല്‍കുന്നതാണ് പ്രത്യേക ഉത്തരവ്. 12 മാസം വരെ കുറ്റങ്ങളൊന്നും ചുമത്താതെ ആളുകളെ തടവില്‍ വയ്ക്കാവുന്നതാണ് പ്രത്യേക ഉത്തരവ്. കസ്റ്റഡിയില്‍ എടുത്തത് എന്തിനാണെന്ന് പത്ത് ദിവസത്തേയ്ക്ക് അറിയിക്കണമെന്നില്ലെന്നും ഉത്തരവില്‍ പറയുന്നത്. ദേശീയ സുരക്ഷ നിയമപ്രകാരമാണ് അനുമതി നല്‍കിയിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധസമരങ്ങള്‍ ശക്തമാക്കുന്നതിനിടെയാണ് പുതിയ ഉത്തരവിറങ്ങിയിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍