ഐപിഎലിന്റെ ഭാഗമാകാനാകാത്തതില്‍ ഖേദിക്കുന്നുവെന്ന് പാക് താരം

കറാച്ചി: ആദ്യ സീസണുശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി 20 ക്രിക്കറ്റിന്റെ ഭാഗമാകാന്‍ പറ്റാത്തതില്‍ ഖേദിക്കുന്നുവെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ സ്ഥാനം നഷ്ടമായ ഇടങ്കയ്യന്‍ പേസര്‍ സൊഹൈല്‍ തന്‍വീര്‍. ഐപിഎല്‍ ലോകത്തെ ഏറ്റവും മികച്ച ലീഗെന്നാണ് താരം വിശേഷിപ്പിച്ചത്. ഒരു പ്രഫഷണല്‍ ക്രിക്കറ്റ് കളിക്കാരനെന്ന നിലയില്‍ തനിക്കും മറ്റ് പാക്കിസ്ഥാന്‍ കളിക്കാര്‍ക്കും ഐപിഎലിന്റെ ഭാഗമാകാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും ലോകത്തെ മികച്ച ട്വന്റി 20 ലീഗായ ഐപിഎല്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കാത്ത കളിക്കാര്‍ ആരാണുള്ളതെന്നും തന്‍വീര്‍ പറഞ്ഞു. ഐപിഎലിന്റെ ആദ്യ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്നു തന്‍വീര്‍. ആ സീസണില്‍ രാജസ്ഥാനെ ജേതാക്കളാക്കുന്നതില്‍ പാക് താരത്തിന്റെ ബൗളിംഗ് വളരെ സഹായകമായിരുന്നു. എന്നാല്‍ ആദ്യ സീസണുശേഷം പാക്കിസ്ഥാനില്‍നിന്ന് കളിക്കാര്‍ ഐപിഎലിലെത്തിയില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍