പന്ത് വേഗം തന്നെ പ്ലേയിംഗ് ഇലവനിലെത്തും: പോണ്ടിംഗ്

സിഡ്‌നി: വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് വേഗം തന്നെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവണില്‍ തിരിച്ചെത്തുമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്.
ന്യൂസിലന്‍ഡിനെതിരേ നടന്നുകൊണ്ടിരിക്കുന്ന ട്വന്റി 20 പരമ്പരയില്‍ പന്ത് ഉണ്ടാകുമെന്നും പോണ്ടിംഗ് പ്രത്യാശ രേഖപ്പെടുത്തി.
ഓസ്‌ട്രേലിയയ്‌ക്കെതിരേ നാട്ടില്‍ നടന്ന ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ പന്ത് ആരോഗ്യം വീണ്ടെടുത്തെങ്കിലും ടീമില്‍ തിരിച്ചെത്താനായില്ല. പന്തിനു പകരം കെ.എല്‍. രാഹുലാണ് ഏകദിനത്തിലും ട്വന്റി 20യിലും വിക്കറ്റിനു പിന്നില്‍ നിന്നത്. പന്ത് ധാരാളം കഴിവുള്ള യുവാവാണെന്നും ഐപിഎലിലൂടെ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാന്‍ താത്പര്യമുണ്ടെന്നും പോണ്ടിംഗ് പറഞ്ഞു. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മുഖ്യ പരിശീലകനാണ് പോണ്ടിംഗ്. കഴിഞ്ഞ സീസണില്‍ ക്യാപിറ്റല്‍സിനായി പന്ത് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍