ട്രാവല്‍ ഏജന്റിനെ പറ്റിച്ചു; മുഹമ്മദ് അസ്ഹറുദ്ദീനെതിരെ കേസ്

ഔറംഗബാദ്: ട്രാവല്‍ ഏജന്റിനെ വഞ്ചിച്ചുവെന്ന കേസില്‍ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസ്. വിമാന ടിക്കറ്റ് ബുക്ക് ചെയ്ത പണം നല്‍കിയില്ലെന്ന് ആരോപിച്ച് ട്രാവല്‍ ഏജന്റാണ് കേസ് നല്‍കിയത്. അതേസമയം ആരോപണം അടിസ്ഥാന രഹിതമാണെന്ന് അസ്ഹറുദ്ദീന്‍ പ്രതികരിച്ചു. പരാതിക്കാരനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും അസ്ഹറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു. ദാനിഷ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഏജന്‍സി ഉടമയായ ഷഹദാബാണ് പരാതി നല്‍കിയത്. 20 ലക്ഷത്തോളം രൂപയുടെ വിവിധ രാജ്യാന്തര വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്‌തെങ്കിലും പണം നല്‍കിയില്ലെന്ന് ഷഹദാബ് നല്‍കിയ പരാതിയില്‍ പറയുന്നു. ബുധനാഴ്ച സിറ്റി ചൗക് പോലീസ് സ്റ്റേഷനിലാണ് അസ്ഹറുദീന്‍, ഖാന്‍, അവാക്കല്‍ എന്നിവര്‍ക്കെതിരെ പരാതി നല്‍കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍