ഇന്ത്യയുടെ വളര്‍ച്ച ശാസ്ത്ര സാങ്കേതിക വിദ്യയെ ആശ്രയിച്ചെന്ന് പ്രധാനമന്ത്രി

ഇന്ത്യയുടെ വളര്‍ച്ച ശാസ്ത്ര സാങ്കേതിക വിദ്യയെ ആശ്രയിച്ചാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ദിവസത്തെ കര്‍ണാടക സന്ദര്‍ശനത്തിനിടെ ബംഗളൂരുവില്‍ നടന്ന 107ാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ശാസ്ത്ര സാങ്കേതിക മേഖലയിലെ വിജയത്തെ ആശ്രയിച്ചാണ് ഇന്ത്യയുടെ വളര്‍ച്ച നിലനില്‍ക്കുന്നതെന്നും സയന്‍സ് മേഖലയില്‍ മികച്ച വളര്‍ച്ചയാണ് രാജ്യം കാഴ്ച്ചവെക്കുന്നതും അദ്ദേഹം പറഞ്ഞു. ആഗോളതലത്തില്‍ നാല് ശതമാനം വളര്‍ച്ച കാണിക്കുമ്പോള്‍ ഇന്ത്യ 10 ശതമാനം വളര്‍ച്ചാനിരക്ക് കാണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.കഴിഞ്ഞ ദിവസം പൌരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ അഭയാര്‍ഥികള്‍ക്കെതിരെയാണ് പ്രതിഷേധിക്കുന്നതെന്നും അവര്‍ പാക്കിസ്ഥാന്റെ ചെയ്തികളെ തുറന്നുകാണിക്കാന്‍ തയ്യാറാവണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു. 'നിങ്ങള്‍ക്ക് പ്രതിഷേധിക്കണമെങ്കില്‍, കഴിഞ്ഞ എഴുപതുവര്‍ഷമായുള്ള പാകിസ്താന്റെ ചെയ്തികള്‍ക്കെതിരെ ശബ്ദമുയര്‍ത്തൂ' മോദി കര്‍ണാടകയിലെ തുംകുരുവില്‍ പറഞ്ഞു.അതേസമയം മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തു വന്നിരിക്കുന്നു. എല്ലാ ദിവസവും പാകിസ്താനെ കുറിച്ച് മാത്രം പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അവരുടെ അംബാസഡറാണോയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ചോദിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍