സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, ശോഭന ഒന്നിക്കുന്നു

സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വരനെ ആവശ്യമുണ്ട് ഫെബ്രുവരി ഏഴിന് പ്ലേ ഹൗസ് റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.
സംവിധായകരായ മേജര്‍ രവി, ലാല്‍ ജോസ്, ജോണി ആന്റണി, ലാലു അലക്‌സ്, സന്ദീപ് രാജ്, വഫാ ഖദീജ, ഉര്‍വ്വശി, ദിവ്യ മേനോന്‍ അഹമ്മദ്, മീര കൃഷ്ണന്‍, കെപിഎസി ലളിത എന്നിവര്‍ക്കൊപ്പം സിജു വിത്സന്‍ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നു.
എം സ്റ്റാര്‍ സ്റ്റാറ്റ്‌ലൈറ്റ് കമ്യൂണിക്കേഷന്റെ സഹകരത്തോടെ വേഫാറര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മുകേഷ് മുരളിധരന്‍ നിര്‍വഹിക്കുന്നു.സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് അല്‍ഫോന്‍സ് ജോസഫ് സംഗീതം നല്‍കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍