ഒന്നിനും സമയമില്ല, ഇഷ്ടക്കേട് പരസ്യമാക്കി കോഹ്‌ലി

കളിക്കാര്‍ക്ക് വിശ്രമിക്കാന്‍ പോലും അവസരം നല്‍കാതെ തുടര്‍ച്ചയായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനെതിരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ആസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര നാട്ടില്‍ കഴിഞ്ഞതിന് ശേഷം അഞ്ചാം ദിവസം ന്യൂസിലന്റിനെതിരെ കളിക്കാനിറങ്ങേണ്ടി വന്നതോടെയാണ് കോലി നീരസം പരസ്യമാക്കിയത്. ഇന്നു മുതലാണ് കിവീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര ആരംഭിക്കുക.കളിക്കാര്‍ക്ക് വേണ്ട വിശ്രമം ലഭിക്കുന്നില്ല. ഭാവിയിലെങ്കിലും ഇത്തരം കാര്യങ്ങള്‍ കണക്കിലെടുക്കണം. ഇവിടുത്തെ സാഹചര്യങ്ങളെക്കുറിച്ച് മനസിലാക്കാനുള്ള സാവകാശം പോലും ലഭിച്ചില്ലെന്നും കോലി പറഞ്ഞു. ലോകകപ്പിന് ശേഷം വെസ്റ്റ് ഇന്‍ഡിസ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ആസ്‌ത്രേലിയ ടീമുകളെ തകര്‍ത്താണ് ഇന്ത്യ കിവികളെ നേരിടാനൊരുങ്ങുന്നത്. ടി 20യിലും കെ.എല്‍ രാഹുല്‍ തന്നെ വിക്കറ്റ് കീപ്പറായി തുടരുമെന്നാണ് ക്യാപ്റ്റന്‍ കോലി മത്സരത്തിന് പറഞ്ഞത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍