വിളപ്പില്‍ശാല, അരുവിക്കര പോലീസ് സ്റ്റേഷന്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: തിരുവനന്തപുരം റൂറല്‍ ജില്ലയിലെ വിളപ്പില്‍ശാല, അരുവിക്കര പോലീസ് സ്റ്റേഷനുകളുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകിട്ട് മൂന്നിന് നിര്‍വഹിക്കും. തൃശൂര്‍ കേരളാ പോലീസ് അക്കാഡമിയില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. വിളപ്പില്‍ശാല പോലീസ് സ്റ്റേഷനായി 4682 ചതുശ്ര അടി വിസ്തീര്‍ണത്തില്‍ ഇരുനില കെട്ടിടമാണ് ഒരുക്കിയിരിക്കുന്നത്. താഴത്തെ നിലയില്‍ 2770 ചതുരശ്ര അടിയും മുകള്‍ നിലയില്‍ 1912 ചതുരശ്ര അടിയുമാണ് വിസ്തീര്‍ണം. അരുവിക്കര പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന് 3551 ചതുരശ്ര അടിയാണ് വിസ്തീര്‍ണം. താഴത്തെ നിലയില്‍ 2481 ചതുരശ്ര അടിയും മുകള്‍ നിലയില്‍ 1070 ചതുരശ്ര അടിയും. രണ്ടു പോലീസ് സ്റ്റേഷനുകളിലും താഴത്തെ നിലയില്‍ എസ്എച്ച്ഒയുടെ മുറി, സബ്ബ് ഇന്‍സ്‌പെക്ടര്‍ക്കുള്ള മുറികള്‍, ലോക്കപ്പ്, സന്ദര്‍ശക മുറി എന്നിവ ഒരുക്കിയിട്ടുണ്ട്. ഓഫീസ് സൗകര്യവും എസ്‌ഐമാര്‍ക്കുള്ള രണ്ടു മുറികളും മുകള്‍ നിലയിലാണ്. ഇവ കൂടാതെ കൊല്ലം റൂറലിലെ പുത്തൂര്‍, പാലക്കാട് മീനാക്ഷിപുരം എന്നീ പോലീസ് സ്റ്റേഷനുകള്‍, മലപ്പുറം വനിത പോലീസ് സ്റ്റേഷന്‍, കോഴിക്കോട് സിറ്റിയിലെ പുതിയ കെട്ടിടത്തിലെ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ എന്നിവയ്ക്കായി നിര്‍മിച്ച പുതിയ കെട്ടിടങ്ങള്‍, ഇരിങ്ങാലക്കുട, തിരൂര്‍, വടകര, കണ്ണൂര്‍ എന്നിവിടങ്ങളിലെ നവീകരിച്ച കണ്‍ട്രോള്‍ റൂമുകളും കോഴിക്കോട് സിറ്റിയിലെ നവീകരിച്ച കണ്‍ട്രോള്‍ റൂമും കോഴിക്കോട്ടെ സൈബര്‍ ഡോം, പന്തളത്തെ ഡോര്‍ മെറ്ററിയുടെയും കമ്മ്യൂണിറ്റി പോലീസ് റിസോഴ്‌സ് സെന്ററിന്റെയും മലപ്പുറത്തെ വിജിലന്‍സ് ഓഫീസിന്റെയും വയനാട്ടെ ക്രൈംബ്രാഞ്ച് ഓഫീസിന്റെയും കെട്ടിടങ്ങളുടേയും ഉദ്ഘാടനവും ഇതോടൊപ്പം മുഖ്യമന്ത്രി നിര്‍വ്വഹിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍