ദ പ്രീസ്റ്റ്: ദുരൂഹതയുയര്‍ത്തുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രം

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍. ടി. ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലറിന് ദ പ്രീസ്റ്റ് എന്ന് പേരിട്ടു. മമ്മൂട്ടി വൈദികന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ മഞ്ജുവാര്യരും നിഖിലാ വിമലുമാണ് നായികമാര്‍. ശ്രീനാഥ് ഭാസിയും സാനിയ അയ്യപ്പനുമാണ്ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. 'കൈദി' ഫെയിം ബേബി മോണിക്കയും ജഗദീഷ്, രമേഷ് പിഷാരടി, ദിനേശ് പണിക്കര്‍, കരിക്ക് ഫെയിം അമേയ മാത്യു, ടോണി ലൂക്ക്, സിന്ധുവര്‍മ്മ, ശിവദാസ് കണ്ണൂര്‍ എന്നിവരും താരനിരയിലുണ്ട്.ദീപു പ്രദീപും ശ്യാം മോഹനും ചേര്‍ന്നാണ്ദ പ്രീസ്റ്റിന്റെ രചന നിര്‍വഹിക്കുന്നത്. അഖില്‍ ജോര്‍ജാണ് ഛായാഗ്രാഹകന്‍. സംഗീതം: രാഹുല്‍രാജ്, എഡിറ്റിംഗ്: ഷമീര്‍ മുഹമ്മദ്.ആന്റോ ജോസഫും ബി. ഉണ്ണിക്കൃഷ്ണനും വി.എന്‍. ബാബുവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ദ പ്രീസ്റ്റിന്റെ ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍