രമേശ് ചെന്നിത്തല സിനിമയില്‍

രാഷ്ട്രീയത്തിനു പുറമേ സിനിമയിലും ഒരു കൈ നോക്കാനൊരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 'ഹരിപ്പാട് ഗ്രാമപഞ്ചായത്ത്' എന്ന സിനിമയിലാണ് അദ്ദേഹം അഭിനയിക്കുക. രാഷ്ട്രീയ നേതാവിന്റെ വേഷത്തില്‍തന്നെയാണ് അദ്ദേഹം ക്യാമറക്കു മുന്നിലെത്തുന്നത്. നിഖില്‍ മാധവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നടന്‍ അഷ്‌കര്‍ സൗദാണ് നായകന്‍. ധര്‍മജന്‍, ഭീമന്‍ രഘു, നീന കുറുപ്പ് എന്നിവരും ചിത്രത്തിലുണ്ട്. ചെന്നിത്തലയുടെ സൗകര്യം കൂടി പരിഗണിച്ചാകും ചിത്രീകരണം നടത്തുകയെന്ന് നിഖില്‍ പറഞ്ഞു. ആദ്യമായാണ് ചെന്നിത്തല സിനിമാ രംഗത്തേക്ക് വരുന്നതെങ്കിലും സ്‌കൂള്‍ കോളജ് കാലഘട്ടങ്ങളില്‍ നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍