കാര്‍ വില്പനയില്‍ നേരിയ ഉണര്‍വ്

 മുംബൈ: ഡിസംബറിലെ കാര്‍ വില്പനയില്‍ ചെറിയ ഉണര്‍വ്. മാരുതി സുസുകിയും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും വില്പനയില്‍ വര്‍ധന കാണിച്ചു. ഹ്യൂണ്ടായിയും ടൊയോട്ടയും വില്പന കുറഞ്ഞതായ കണക്കുകളാണു പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷത്തെ ഡിസംബര്‍ വില്പനയുമായുള്ള താരതമ്യമാണു കമ്പനികള്‍ നല്‍കുന്നത്. തലേ ഡിസംബറില്‍ കമ്പനികള്‍ക്കു വില്പന കുറഞ്ഞിരുന്നു. ഇത്തവണ വലിയ ഡിസ്‌കൗണ്ടുകളും പ്രഖ്യാപിച്ചിരുന്നു. തലേ ഡിസംബറില്‍ 1,21,479 എണ്ണം വിറ്റ മാരുതി ഇത്തവണ 1,24,375 എണ്ണം വിറ്റു. വാഗണ്‍ ആറും സ്വിഫ്റ്റും ഡിസയറുമൊക്കെ ഉള്‍പ്പെട്ട കോംപാക്റ്റ് കാര്‍ വിഭാഗത്തില്‍ വില്പന 27.9 ശതമാനം വര്‍ധിച്ച് 65,673 എണ്ണമായി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ വില്പന ഒരു ശതമാനം വര്‍ധിച്ച് 37,081 ആയി.ഹ്യൂണ്ടായിയുടെ വില്പന 9.8 ശതമാനം താണ് 37,953 ആയി. 2019ലെ മൊത്തം വില്പന 7.2 ശതമാനം കുറഞ്ഞ് 5,10,260 എണ്ണമായെന്നു കമ്പനി അറിയിച്ചു.ടൊയോട്ട കിര്‍ലോസ്‌കര്‍ വില്പന 45 ശതമാനം താണ് 6544 ആയി. 2019ലെ മൊത്തം ആഭ്യന്തര വില്പന 16.36 ശതമാനം കുറഞ്ഞ് 1,26,701 ആയി.പുതിയ കമ്പനിയായ എംജി മോട്ടോര്‍ ഇന്ത്യ ഡിസംബറില്‍ 3021 വാഹനങ്ങള്‍ വിറ്റു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍