യുക്രെയിന്‍ യാത്രാവിമാനം തകര്‍ന്നത് ആക്രമണത്തില്‍; വീഴ്ച സമ്മതിച്ച് ഇറാന്‍

ടെഹ്‌റാന്‍: യുക്രെയിന്‍ വിമാനം അബദ്ധത്തില്‍ ആക്രമിച്ചതെന്ന് ഇറാന്‍. തലസ്ഥാനമായ ടെഹ്‌റാനില്‍നിന്ന് യുക്രെയിന്‍ തലസ്ഥാനമായ കീവിലേക്കു പുറപ്പെട്ട യാത്രാവിമാനമാണ് ബുധനാഴ്ച ഇറാന്‍ ആക്രമിച്ചത്. മാനുഷികമായ പിഴവാണ് ആക്രമണത്തിന് പിന്നിലെന്ന് ഇറാന്‍ സേന വ്യക്തമാക്കി. ഉത്തരവാദികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഇറാന്‍ അറിയിച്ചു. വിമാനാപകടത്തില്‍ 176 പേരാണ് മരിച്ചത്. ഇറാക്കിലെ യുഎസ് താവളങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ക്കു പിന്നാലെയാണ് യുക്രെയിന്‍ വിമാനത്തിന് അപകടം സംഭവിച്ചത്. ഇറാന്റെ മിസൈലാക്രമണത്തിലാണ് വിമാനം തകര്‍ന്നതെന്ന് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഇറാന്റെ വെളിപ്പെടുത്തല്‍.യുക്രെയിനിലെ പ്രധാന സ്വകാര്യ എയര്‍ലൈന്‍സ് കമ്പനിയായ യുക്രെയിന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737800 വിമാനമാണ് തകര്‍ന്നത്. ടെഹ്‌റാനിലെ ഇമാം ഖുമൈനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ബുധനാഴ്ച രാവിലെ 6.00ന് പുറപ്പെട്ട വിമാനം രണ്ടു മിനിട്ടിനകം റഡാറില്‍നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍