പൗരത്വ ഭേദഗതി നിയമം: ഗവര്‍ണറുടെ രാഷ്ട്രീയക്കളി കേരളത്തില്‍ വേണ്ടെന്ന് സിപിഎം

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ എതിര്‍ത്ത ഗവര്‍ണര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി, സിപിഐക്കു പിന്നാലെ സിപിഎമ്മും രംഗത്ത്. പ്രമേയം നിയമ വിരുദ്ധമെന്ന ഗവര്‍ണറുടെ പരസ്യ വിമര്‍ശനമാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. ഗവര്‍ണര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കളിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഗവര്‍ണര്‍ സകല പരിധികളും ലംഘിച്ചെന്നും ഗവര്‍ണറുടെ രാഷ്ട്രീയക്കളി കേരളത്തില്‍ ചെലവാകില്ലെന്നും കോടിയേരി പറഞ്ഞു. ഭരണഘടനയുടെ അന്തഃസത്തയ്ക്ക് നിരക്കാത്ത ജല്‍പ്പനങ്ങളാണ് സംസ്ഥാന ഗവര്‍ണര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നു പറഞ്ഞ കോടിയേരി ഏത് നിയമത്തിന്റെ ലംഘനമാണ് നിയമസഭ നടത്തിയതെന്ന് ചൂണ്ടിക്കാണിക്കണമെന്നും ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍