ബ്രീട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കല്‍ നയം ബിജെപി സര്‍ക്കാരും നടപ്പാക്കുന്നു: പി.കെ. കുഞ്ഞാലിക്കുട്ടി

ചാവക്കാട്: ബ്രീട്ടീഷുകാര്‍ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിച്ചപോലെ ബിജെപി സര്‍ക്കാരും അധികാരത്തിനുവേണ്ട ി ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുകയാണെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 'ഇന്ത്യ എല്ലാവരുടേതുമാണ്' എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ ദേശ് രക്ഷാ മാര്‍ച്ചിന്റെ സമാപനസമ്മേളനം ചാവക്കാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു കുഞ്ഞാലിക്കുട്ടി. പൗരത്വ നിയമ ഭേദഗതി കൊണ്ട ുവന്നതിലൂടെ അമിത് ഷായുടെ കൈപൊള്ളിയിരിക്കുകയാണ്. പൗരത്വബില്‍ കൊ ണ്ടുവന്നപ്പോഴത്തെ ആവേശമൊന്നും ഇപ്പോള്‍ ബിജെപി നേതാക്കള്‍ക്കില്ല. രാജ്യമൊന്നാകെ പൗരത്വ നിയമത്തിനെതിരെ പോരാടുന്നു. സ്വാതന്ത്ര്യസമരത്തിനു ശേഷം ഇന്ത്യക്കാര്‍ ഇത്രയേറെ ദേശഭക്തി കാണിച്ച സമയം ഉണ്ടായിട്ടില്ല. പൗരത്വനിയമം പിന്‍വലിക്കുന്നതു വരെ രാജ്യത്തെ മതേതര വിശ്വാസികള്‍ ഉറങ്ങില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ്, അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. പി.എം. സാദിഖലി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദ്, ജില്ലാ ജനറല്‍ സെക്രട്ടറി പി.എം. അമീര്‍, ആര്‍.വി. അബ്ദുല്‍ റഹീം, കെ.എം. ഹാറൂന്‍ റഷീദ്, വി.കെ. മുഹമ്മദ്, ജലീല്‍ വലിയകത്ത്, പി.എ. ഷാഹുല്‍ ഹമ്മീദ്, ആര്‍.പി. ബഷീര്‍, പി.കെ. മുഹമ്മദ് സി അബ്ദുട്ടി ഹാജി, സി.എ. ജാഫര്‍ സാദിഖ്, അഡ്വ. വി.എം. മുഹമ്മദ് ഗസാലി, എം. എ. റഷീദ്, ഉസ്മാന്‍ കല്ലേട്ടയില്‍, ഗഫൂര്‍ കടങ്ങോട്, എം.വി. സുലൈമാന്‍, അസീസ് താണണിപ്പാടം, പി.എ.അബ്ദുല്‍ കരീം, എ.കെ. അബ്ദുല്‍ കരീം, കെ.എ. ഷൗക്കത്തലി, പി.കെ. ഹംസ, നൗഷാദ് മാമ്പറ, കെ.കെ. അഫ്‌സല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍