ഫ്‌ളാറ്റുകള്‍ നിലംപതിക്കുമ്പോള്‍ ആരും വിതുമ്പേണ്ട കാര്യമില്ല: ജി.സുധാകരന്‍

പത്തനംതിട്ട: അനധികൃതമായി നിര്‍മിച്ച ഫ്‌ളാറ്റുകള്‍ നിലംപതിക്കുമ്പോള്‍ ആരും വിതുമ്പേണ്ട കാര്യമില്ലെന്നു പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. നിയമവിരുദ്ധമായി എന്തു നിര്‍മിച്ചാലും അതു പൊളിക്കേണ്ടിവരുമെന്നും മന്ത്രി വ്യക്തമാക്കി. ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന വാര്‍ത്ത ചിലര്‍ അവതരിപ്പിച്ചതു വിതുമ്പുന്ന പോലെയാണ്. എന്തിനാണെന്നു മനസിലാവുന്നില്ല. ഈ ഫ്‌ളാറ്റുകള്‍ക്ക് അനുമതി നല്‍കിയതിലൂടെ കോടിക്കണക്കിനു രൂപയുടെ അഴിമതിയാണു നടന്നിട്ടുള്ളത്. കുറ്റക്കാരെയെല്ലാം പിടിക്കണമെന്നും മന്ത്രി പറഞ്ഞു. 30 വര്‍ഷം തകരാര്‍ വരാത്തനിലയില്‍ റോഡുകള്‍ നിര്‍മിക്കുന്നതിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ജോലികള്‍ ഏറ്റെടുക്കില്ലെന്നു പറഞ്ഞു കരാറുകാര്‍ ഈ സര്‍ക്കാരിനെ വെല്ലുവിളിക്കേണ്ട. വേണ്ടിവന്നാല്‍ അവരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രി മുന്നറിയിപ്പു നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍