ദുല്‍ഖറിനൊപ്പം വീണ്ടും സൗബിന്‍

വീണ്ടും ദുല്‍ഖര്‍ സല്‍മാനും സൗബിന്‍ ഷാഹിറും ഒന്നിക്കുന്നു. ഇത്തവണ അതിഥി വേഷത്തിലാണ് സൗബിന്‍ എത്തുന്നത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ദുല്‍ഖറിനൊപ്പം സുരേഷ് ഗോപിയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണിത്. അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശോഭന, ഉര്‍വശി, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. വേ ഫാറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണം. സഹസംവിധായകനായി പ്രവര്‍ത്തിച്ച അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രം. ചെന്നൈയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍