വിവാദ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ നിര്‍ബന്ധമില്ല; കേന്ദ്രം പിന്തിരിയുന്നു

ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യാ രജിസ്റ്ററിലെ വിവാദ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്ന് നിര്‍ബന്ധമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. മാതാപിതാക്കളുടെ ജനന തീയതി, ജനന സ്ഥലം എന്നിവയ്ക്ക് ഉത്തരം നിര്‍ബന്ധമില്ലെന്നാണ് കേന്ദ്രത്തിന്റെ പുതിയ നിലപാട്. നേരത്തെ, ഈ ചോദ്യങ്ങള്‍ക്കെതിരെ അതി രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇതേത്തുടര്‍ന്ന്, ഈ രണ്ട് ചോദ്യങ്ങളും ഒഴിവാക്കുമെന്ന് കേരളം, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ നിലപാട് അറിയിച്ചിരുന്നു. കൂടുതല്‍ സംസ്ഥാനങ്ങള്‍ ഈ ചോദ്യങ്ങളോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചതിനേത്തുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് കേന്ദ്രം എത്തിയതെന്നാണ് വിവരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍