മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം; ഫസ്റ്റ്‌ലുക്ക് എത്തി

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മഞ്ജു വാര്യര്‍, അര്‍ജുന്‍, പ്രഭു, സുനില്‍ ഷെട്ടി, പ്രണവ് മോഹന്‍ലാല്‍, സിദ്ധിഖ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ബാബുരാജ്, മാമുക്കോയ തുടങ്ങി വന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്. അഞ്ച് ഭാഷകളില്‍ 5000 തീയറ്ററുകളിലായി മാര്‍ച്ച് 26ന് ചിത്രം റിലീസ് ചെയ്യും. ആശിര്‍വാദ് സിനിമാസ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ് എന്നീ ബാനറുകളില്‍ ആന്റണി പെരുമ്പാവൂര്‍, സി.ജെ. റോയ്, സന്തോഷ് ടി. കുരുവിള എന്നിവരാണ് സിനിമ നിര്‍മിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍