മലയാളി വിനോദസഞ്ചാരികള്‍ മരിച്ച സംഭവം : മൃതദേഹം ഇന്ന് വൈകിട്ട് എത്തിക്കാന്‍ ശ്രമം

ന്യൂഡല്‍ഹി: നേപ്പാളിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 8 മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും. ത്രിഭുവന്‍ സര്‍വ്വകലാശാല മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക. സമയം വൈകിയതിനാല്‍ ഇന്നലെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ തുടങ്ങിയിരുന്നില്ല. ഇന്നു വൈകിട്ടത്തെ വിമാനത്തില്‍ മൃതദേഹങ്ങള്‍ ഡല്‍ഹിയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്
ഇന്ന് വൈകുന്നേരത്തെ വിമാനത്തില്‍ മൃതദേഹങ്ങള്‍ ഡല്‍ഹിയില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു
സംഭവത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിന് പ്രത്യേക സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. നേപ്പാള്‍ ടൂറിസം വകുപ്പാണ് അന്വേഷണം പ്രഖ്യാപിച്ചത്.
തിരുവനന്തപുരം ചേങ്കോട്ടുകോണം രോഹിണി ഭവനില്‍ കൃഷ്ണന്‍ നായരുടെ മകന്‍ പ്രവീണ്‍ കൃഷ്ണന്‍ നായര്‍ (39), ഭാര്യ ശരണ്യ പ്രവീണ്‍ (34) മക്കളായ ശ്രീഭദ്ര പ്രവീണ്‍ (8), ആര്‍ച്ച പ്രവീണ്‍ (6), അഭിനവ് പ്രവീണ്‍ (4), കോഴിക്കോട് കുന്നമംഗലം വെളൂര്‍ പുനത്തില്‍ രഞ്ജിത്ത്(37), ഭാര്യ ഇന്ദുലക്ഷ്മി(29), മ കന്‍ വൈഷ്ണവ്(രണ്ട്) എന്നിവരാണു മരിച്ചത്.
ദമാനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. തണുപ്പകറ്റാന്‍ ഇവര്‍ മുറിയില്‍ ഗ്യാസ് ഹീറ്റര്‍ ഉപയോഗിച്ചിരുന്നു. ഹീറ്ററില്‍നിന്നു ണ്ടായ കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം ശ്വസിച്ചാണ് ഇവര്‍ മരിച്ചതെന്നാണു പ്രാഥമിക നിഗമനം. ഇവരെ കാഠ്മണ്ഡുവിലെ ആശുപത്രിയിലെത്തിച്ചുവെ ങ്കിലും മരണം സംഭവിച്ചിരുന്നു. ശനിയാഴ്ചയായിരുന്നു 15 അംഗ സംഘം നേപ്പാളിലേക്കു പോയത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് ഇവര്‍ റിസോര്‍ട്ടിലെത്തിയത്. നാലു മുറികളായി രുന്നു ബുക്ക് ചെയ്തിരുന്നത്.
ഒരു മുറിയില്‍ താമസിച്ച എട്ടു പേരാണു മരിച്ചത്. മറ്റുള്ളവര്‍ മറ്റു മുറികളിലായിരുന്നു. കൊടുംതണുപ്പുമൂലം മുറിയിലെ എല്ലാ ജനലുകളും വാതിലും അകത്തുനിന്നു കുറ്റിയിട്ട നിലയിലായിരുന്നുവെന്നു മാനേജര്‍ പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍