പൗരത്വ നിയമം: ചലച്ചിത്ര മേള സംഘടിപ്പിക്കും



കോഴിക്കോട്: പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും നടപ്പിലാക്കുന്നതില് പ്രതിഷേധിച്ച് വംശഹത്യാ പ്രമേയമാക്കിയുള്ള സിനിമകള്‍ ഉള്‍കൊള്ളിച്ച് 'വാച്ച് ഔട്ട് അഖില ഭാരതീയ ആന്റിനാസി' ചലച്ചിത്രമേള സംഘടിപ്പിക്കും. നഗരത്തിലെ ചലചിത്രസാംസാകാരിക അക്കാദമിക പ്രവര്‍ത്തകരുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ 18,19 തിയതികളില്‍ ആനക്കുളം കേരള ചലചിത്ര അകാദമി ഹാളിലാണ് മേള. തിരുവനന്തപുരം അന്താരാഷ്ട്ര ചലചിത്രമേളയില് മികച്ച നവാഗത സവിംധായകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ ചിത്രമായ ആനിമാണി പ്രദര്‍ശിപ്പിക്കും.
തുടര്‍ന്നുള്ള ചര്‍ച്ചയില്‍ സിനിമയുടെ സംവിധായകന് ഫാഹിം ഇര്‍ശാദ് പങ്കെടുക്കും. 18 ന് രാവിലെ 9.30 ന് സ്പാനിഷ് ചലചിത്രം 'ദി ഫോട്ടോഗ്രാഫര്‍ ഓഫ് ദി മോഹ്ത്സ്' എന്ന സിനിമ പ്രദര്‍ശിപ്പിച്ച് കൊണ്ട് മേള തുടങ്ങും. ഇന്‍ ഡാര്‍ക്കനസ്, ദി ബോയ് ഇന്‍സ്ട്രിപ്പിട് പൈയ്ജാമാസ്, മൈ ഫ്യൂറര്‍റിയല്‍, ട്രൂവസ്റ്റ് ട്രൂത്ത് എബൗട്ട് അഡോള്ഫ് ഹിറ്റ്‌ലര്‍, ഫിറാഖ് തുടങ്ങിയ സിനിമകളും പ്രദര്‍ശിപ്പിക്കും.
മേളയുടെ ഭാഗമായി ഒന്നാം ദിവസം വൈകിട്ട് ജെഎന്‍ യുവില്‍ നിന്നുള്ള റാപ്പ് ഗായകന്‍ സുമീത്ത് സാമോസ്, പ്രശസ്ത സൂഫി സംഗീതജ്ഞന്‍ സമീര്‍ ബിന്‍സിയുടെയും സംഗീത വിരുന്നും അരങ്ങേറും. സിനിമാ താരം പാര്‍വതി തിരുവോത്ത്, സംവിധായകരും എഴുത്തുകാരുമായ സക്കരിയ, മുഹ്‌സിന് പരാരി, ഹര്‍ഷാദ്, സുഹാസ്, ശറഫു, ആര്‍ട് ഡയറക്ടര് അനീസ് നാടോടി തുടങ്ങിയവരും മേളയില്‍ പങ്കെടുക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍