കാഴ്ചപരിമിതര്‍ക്ക് കറന്‍സി നോട്ട് തിരിച്ചറിയാന്‍ റിസര്‍വ് ബാങ്കിന്റെ 'മണി'ആപ്പ്

ന്യൂഡല്‍ഹി: കാഴ്ചപരിമിതര്‍ക്ക് കറന്‍സി നോട്ടുകളുടെ മൂല്യം തിരിച്ചറിയാന്‍ സഹായിക്കുന്ന മൊബൈല്‍ എയ്ഡഡ് നോട്ട് ഐഡന്റിഫയര്‍ (മണി) ആപ്പ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പുറത്തിറക്കി. ഒരിക്കല്‍ ഇന്‍സറ്റാള്‍ ചെയ്താല്‍, ആപ്പ് ഓഫ്‌ലൈനായും (ഇന്റര്‍നെറ്ര് ഇല്ലാതെയും) പ്രവര്‍ത്തിക്കും. ഗൂഗിള്‍ പ്‌ളേ സ്‌റ്റോര്‍, ഐ.ഒ.എസ് ആപ്പ് സ്‌റ്റോര്‍ എന്നിവയില്‍ നിന്ന് സൗജന്യമായി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. നോട്ട് അസാധുവാക്കലിന് ശേഷം, റിസര്‍വ് ബാങ്ക് പുതിയ രൂപകല്പനയില്‍ ഒട്ടേറെ നോട്ടുകള്‍ പുറത്തിറക്കിയിരുന്നു. ഇവ തിരിച്ചറിയാന്‍ കാഴ്ചവൈകല്യമുള്ളവര്‍ പ്രയാസം നേരിടുന്നതിനാലാണ് സഹായകമായി പുതിയ ആപ്പ് റിസര്‍വ് ബാങ്ക് അവതരിപ്പിച്ചത്. മണി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന്, ആപ്പില്‍ കയറിയ ശേഷം മൊബൈല്‍ കാമറ ഉപയോഗിച്ച് നോട്ട് സ്‌കാന്‍ ചെയ്യാനുള്ള ഓപ്ഷനുണ്ട്. വോയിസ് കണ്‍ട്രോളിലൂടെ ആപ്പ് ഓപ്പണ്‍ ചെയ്ത് സ്‌കാന്‍ ഓപ്ഷന്‍ തിരിഞ്ഞെടുക്കാനാകും.
സ്‌കാന്‍ ചെയ്ത നോട്ടിന്റെ മൂല്യം ആപ്പ് ഓഡിയോയായി പറഞ്ഞു തരും. ഇംഗ്‌ളീഷിലും ഹിന്ദിയിലുമാണ് നിലവില്‍ ഓഡിയോ ഉള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍