ഒരു ലക്ഷം കോടി നിക്ഷേപ വാഗ്ദാനം: മുഖ്യമന്ത്രി

കൊച്ചി: സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിച്ച ആഗോള നിക്ഷേപക സംഗമമായ അസെന്‍ഡ് കേരള 2020 ല്‍ ലഭിച്ചത് ഒരു ലക്ഷം കോടിയില്‍പരം രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങള്‍. സമ്മേളനത്തില്‍ മാത്രം 98,708 കോടി രൂപയുടെ നിക്ഷേപവാഗ്ദാനം ലഭിച്ചെന്നു കൊച്ചി ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിക്ഷേപക സമ്മേളനത്തില്‍ 164 നിക്ഷേപ താത്പര്യങ്ങളും വാഗ്ദാനങ്ങളുമാണു ലഭിച്ചത്. വിവിധ സെഷനുകളിലായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്‌മെന്റ് ലിമിറ്റഡിന്റേതടക്കം ലഭിച്ച 32,008 കോടി രൂപയും അബുദാബി ഇന്‍വസ്റ്റ്‌മെന്റ് അഥോറിറ്റി വാഗ്ദാനം ചെയ്ത 66,700 കോടി രൂപയും ചേര്‍ന്നാണ് 98,708 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം. സംഗമത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന രണ്ടു വ്യക്തികളുടെ വാഗ്ദാനം കൂടി കണക്കിലെടുത്താല്‍ നിക്ഷേപ വാഗ്ദാനം ഒരു ലക്ഷം കോടി രൂപയ്ക്കു മുകളിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍