ചാര്‍ളിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് വീണ്ടും;

 കുഞ്ചാക്കോ ബോബനും ജോജുവും നായകന്മാര്‍ ചാര്‍ളിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന സിനിമയില്‍ കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജും പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നു. നിമിഷ സജയനാണ് സിനിമയിലെ നായിക. ഷാഫി കബീറിന്റേതാണ് തിരക്കഥ. നിരവധി പുതുമുഖങ്ങളും സിനിമയില്‍ അണിനിരക്കും. കൊടൈക്കനാല്‍, കോലഞ്ചേരി, അടിമാലി, മൂന്നാര്‍, വട്ടവട, കൊട്ടക്കാംബൂര്‍ എന്നിവിടങ്ങളാണ് സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനുകള്‍. ഗോള്‍ഡ് കോയ്ന്‍ പിക്‌ചേഴ്‌സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍