ഒറ്റപദവി നടപ്പാക്കണം, ജംബോ പട്ടിക പാടില്ല; സോണിയയോട് കെ.വി.തോമസ്

ന്യൂഡല്‍ഹി: കെപിസിസി ഭാരവാഹികളുടെ പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ തുടരവേ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ്. ഒറ്റപദവി സമ്പ്രദായം പാര്‍ട്ടിക്കുള്ളില്‍ നടപ്പാക്കണമെന്ന് അദ്ദേഹം സോണിയയോട് ആവശ്യപ്പെട്ടു. കെപിസിസിക്ക് ജംബോ പട്ടിക പാടില്ലെന്ന് നിര്‍ദേശിച്ച അദ്ദേഹം പാര്‍ട്ടി എന്തു പദവി നല്‍കിയാലും അത് ഏറ്റെടുക്കാന്‍ തയാറാണെന്നും സോണിയയെ അറിയിച്ചു.
ഭാരവാഹികളുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ള തോമസിന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം നല്‍കിയേക്കുമെന്നാണ് സൂചന. നേരത്തെ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് സീറ്റ് നിഷേധിച്ചതിനു പിന്നാലെ പാര്‍ട്ടിക്കെതിരെയും സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെയും അദ്ദേഹം രംഗത്തു വന്നിരുന്നു. പിന്നീട് മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് തോമസിനെ അനുനയിപ്പിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍