ബാഴ്‌സയുടെ ഓഫര്‍ നിരസിച്ച് സാവി

സ്പാനിഷ് സൂപ്പര്‍ ഫുട്‌ബോള്‍ ക്ലബ്ബായ ബാഴ്‌സലോണ പരിശീലക സ്ഥാനത്തേക്ക് സാവി ഹെര്‍ണാണ്ടസ് എത്തുമെന്ന് വിശ്വസിച്ചവര്‍ ഏറെ. എന്നാല്‍, ഏണസ്റ്റോ വാല്‍വെര്‍ദയ്ക്ക് പകരം ബാഴ്‌സ പരിശീലക സ്ഥാനത്ത് എത്തിയത് മറ്റൊരു സ്പാനിഷ് മുന്‍ തരമായ ക്വികെ സെറ്റിയെന്‍ ആയിരുന്നു. അതിന്റെ കാരണം ഇപ്പോള്‍ സാവി തന്നെ വെളിപ്പെടുത്തി.
ബാഴ്‌സയുടെ ഓഫര്‍ നിരസിക്കുകയായിരുന്നു. പരിശീലക കരിയറിന്റെ തുടക്കത്തില്‍ മാത്രമുള്ള ഞാന്‍ ഇപ്പോള്‍ ബാഴ്‌സയുടെ ചുമതലയേറ്റെടുത്താല്‍ അത് തിടുക്കത്തിലുള്ള തീരുമാനമായിപ്പോകും. ഭാവിയില്‍ ബാഴ്‌സലോണ പരിശീലകനാകണമെന്നാണ് സ്വപ്‌നം സാവി വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍