പൗരത്വ നിയമം: കേരളത്തിന് പിന്നാലെ പ്രമേയം അവതരിപ്പിക്കാന്‍ പുതുച്ചേരിയും

പുതുച്ചേരി: കേരളത്തിന് പിന്നാലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാനൊരുങ്ങി പുതുച്ചേരി സര്‍ക്കാരും. കേരളം കൊണ്ടുവന്നതിനു സമാനമായ പ്രമേയമായിരിക്കും പുതുച്ചേരിയിലും അവതരിപ്പിക്കുകയെന്ന് മുഖ്യമന്ത്രി വി. നാരായണസ്വാമി അറിയിച്ചു. ഈ മാസം അവസാനത്തോടെ പ്രമേയം അവതരിപ്പിക്കാനാണ് ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സംസാരിക്കുമെന്നും നാരായണ സ്വാമി പറഞ്ഞു. കഴിഞ്ഞദിവസമാണ് പൗരത്വ നിയമത്തിനെതിരേ കേരള നിയമസഭ പ്രമേയം പാസാക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍