നാറ്റ്പാക്കിന്റെ ആഭിമുഖ്യത്തില്‍ ട്രാഫിക് ബോധവത്ക്കരണം

കൊല്ലം: റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിംഗ് ആന്റ് റിസര്‍ച്ച് സെന്ററിന്റെ (നാറ്റ്പാക്ക്) ആഭിമുഖ്യത്തില്‍ കൊല്ലം ചിന്നക്കടയില്‍ കാല്‍നട യാത്രികര്‍ക്കായി ബോധവത്ക്കരണം സംഘടിപ്പിച്ചു.സിറ്റി ട്രാഫിക് പോലീസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിപാടി. കാല്‍നട യാത്രികര്‍ സീബ്രാ ലൈനില്‍ കൂടെ മാത്രമേ റോഡ് മുറിച്ച് കടക്കാവൂവെന്നും ഡ്രൈവര്‍മാര്‍ റോഡ് യാത്രികര്‍ക്ക് മതിയായ പരിഗണന നല്‍കണം എന്നതുമായിരുന്നു ബോധവത്ക്കരണത്തില്‍ ഊന്നല്‍ നല്‍കിയത്.
ബോധവത്ക്കരണം സംബന്ധിച്ച നിര്‍ദേശങ്ങള്‍ അടങ്ങിയ പ്ലക്കാര്‍ഡുകളും സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ പ്രദര്‍ശിപ്പിച്ചു. ബോധവത്ക്കരണ ലഘുലേഖകളും നോട്ടീസുകളും വിതരണം ചെയ്തു.
ഇതോടൊപ്പം ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും കാര്‍ യാത്രികര്‍ സീറ്റ് ബെല്‍റ്റ് ധരിക്കേണ്ടതിനെ കുറിച്ചും ബോധവത്ക്കരണം നടന്നു. നാറ്റ്പാക്ക് സൈന്റിസ്റ്റ് ബി.സുബിന്‍, കണ്‍സള്‍ട്ടന്റ് റിട്ട.ഡിവൈഎസ്പി ജേക്കബ് ജെറോം, ട്രാഫിക് എസ്‌ഐ പ്രദീപ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍