കളിയിക്കാവിള എഎസ്‌ഐ വധം: മുഖ്യപ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി

തിരുവനന്തപുരം: കളിയിക്കാവിള എഎസ്‌ഐ വധക്കേസിലെ മുഖ്യപ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി. മുഖ്യപ്രതികളായ അബ്ദുള്‍ ഷെമീം, തൗഫിക്ക് എന്നിവര്‍ക്കെതിരെയാണ് യുഎപിഎ ചുമത്തിയിരിക്കുന്നത്. തീവ്രവാദ ബന്ധം സംശയിക്കുന്ന സാഹചര്യത്തിലാണ് യുഎപിഎ ചുമത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനവും അക്രമവും നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ തമിഴ്‌നാട് പോലീസിലെ ക്യു ബ്രാഞ്ച്‌സംഘത്തോട് പ്രതികള്‍ വെളിപ്പെടുത്തിയിരുന്നു. ഇവരുടെ സംഘത്തില്‍ ഇരുപതോളം തീവ്രവാദി പ്രവര്‍ത്തകര്‍ ഉണ്ടെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലും തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും സ്‌ഫോടനങ്ങള്‍ നടത്താന്‍ ഇവര്‍ പദ്ധതി തയാറാക്കിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സം ഘത്തിലെ മൂന്ന് പേര്‍ ചാവേര്‍ ആകാന്‍ പ്രത്യേക പരിശീലനം നേടിയിരുന്നുവെന്നാണ് ചോദ്യംചെയ്യല്‍ വേളയില്‍ വ്യക്തമായി. കഴിഞ്ഞ ദിവസം കര്‍ണാടകത്തിലെ ഉഡുപ്പിയില്‍നിന്നു തമിഴ്‌നാട് ക്യു ബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്ത പ്രതികളെ ഇന്നലെ മുതല്‍ കര്‍ണാടക പോലീസും തമിഴ്‌നാട് പോലീസും ചോദ്യം ചെയ്തുവരികയാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കര്‍ണാടക പോലീസ് പ്രതികളെ തമിഴ്‌നാട് പോലീസിന് കൈമാറി. ഇന്ന് തമിഴ്‌നാട് പോലീസ് സംഘം പ്രതികളെ തമിഴ്‌നാട്ടിലെ കോടതിയില്‍ ഹാജരാക്കും. ബംഗളൂരുവില്‍നിന്നു കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത തൗഫിക്കിന്റെയും ഷെമീമിന്റെയും സുഹൃത്ത് ഇജാസ് പാഷയെ വിശദമായി ചോദ്യം ചെ യ്തപ്പോഴാണ് തൗഫിക്കിന്റെയും ഷെമീമിന്റെയും കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷ ണത്തിലാണ് ഉഡുപ്പിയില്‍ നിന്നു പ്രതികള്‍ പിടിയിലായത്. തമിഴ്‌നാട്ടിലെ നിരോധിത തീവ്രവാദി സംഘടനയായ അല്‍ ഉമ്മയുടെ പുതിയ പതിപ്പായ ഇന്ത്യന്‍ നാഷണല്‍ ലീഗ് (തമിഴ്‌നാട്) എന്ന സംഘടനയിലെ അംഗങ്ങ ളാണ് തൗഫിക്കും സംഘവുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍