ഹിന്ദിയുടെ ശബ്ദസമ്പത്ത് അമൂല്യം: വയലാര്‍ ശരത്ചന്ദ്രവര്‍മ

പത്തനംതിട്ട: രാജ്യത്തെ മറ്റെല്ലാ ഭാഷകളേക്കാളും സാഹിത്യത്തിന് പ്രചോദനവും ഉണര്‍വും പകരുന്നതില്‍ ഹിന്ദി ഭാഷയും സാഹിത്യവും നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാകില്ലെന്ന് ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ.
ഹയര്‍ സെക്കന്‍ഡറി ഹിന്ദി റിസോഴ്‌സ് ഗ്രൂപ്പും കലഞ്ഞൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലെ ഹിന്ദിക്ലബും സംയുക്തമായി നടത്തിയ 12ാമത് ഹി്ന്ദി ഉത്സവവും ഭാഷാസംഗമവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പിടിഎ പ്രസിഡന്റ് എസ്. രാജേഷ് അധ്യക്ഷത വഹിച്ചു. ഡോ.മണക്കാല ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണവും യുവകവി സുമേഷ് കൃഷ്ണന്‍ കാവ്യസല്ലാപവും നടത്തി. പ്രിന്‍സിപ്പല്‍ ഡി. പ്രമോദ് കുമാര്‍, മനോഹരന്‍ നായര്‍, ഡോ.വി. രമ്യ രാജ്, സജയന്‍ ഓമല്ലൂര്‍, ഡോ.അന്പിളി അജിത്, ഫിലിപ്പ് ജോര്‍ജ്, ജിമ്മി ജോര്‍ജ്, ആര്‍. മുരളീധരന്‍ നായര്‍, ഷീലാ വിജയന്‍, എ.ഹമീദ്, സഫര്‍ബിന്‍ സെയ്ദ്, അനുപമ ശിവന്‍, അലീന ജിതേഷ്, രാമരുപോറ്റി, അമല കിഷോര്‍ എന്നിവര്‍ പ്രസംഗി ച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍