രാജീവ് രവിയുടെ പോലീസ് ത്രില്ലര്‍; നായകന്‍ ആസിഫ് അലി

രാജീവ് രവിയൊരുക്കുന്ന പോലീസ് ത്രില്ലര്‍ സിനിമയില്‍ ആസിഫ് അലി നായകന്‍. കുറ്റവും ശിക്ഷയും എന്നാണ് സിനിമയുടെ പേര്. കേരളത്തിലും രാജസ്ഥാനിലുമായാണ് സിനിമ ചിത്രീകരിക്കുന്നത്. സണ്ണി വെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിബി തോമസും ശ്രീജിത്ത് ദിവാകരനും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വി.ആര്‍. അരുണ്‍ കുമാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന തുറമുഖത്തിന്റെ തിരക്കിലാണ് രാജീവ് രവി ഇപ്പോള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍