എയര്‍ ഇന്ത്യ വില്‍ക്കുന്നതിനെതിരേ കോടതിയില്‍ പോകും: സുബ്ര ഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ നൂറു ശതമാനം ഓഹരികളും വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിനെതിരേ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയുടെ രൂക്ഷ വിമര്‍ശനം. വേണ്ടിവന്നാല്‍ താന്‍ ഇതിനെതിരേ കോടതിയില്‍ പോകുമെന്നും ട്വിറ്ററില്‍ അദ്ദേഹം കുറിച്ചു.'ഈ തീരുമാനം ദേശവിരുദ്ധമാണ്. നമ്മുടെ കുടുംബസ്വത്തുക്കള്‍ വില്‍ക്കരുത്. ഇതിനെതിരേ കോടതയില്‍ പോകാന്‍ ഞാന്‍ നിര്‍ബന്ധിതനാവുയാണ്' അദ്ദേഹം പറഞ്ഞു.കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനിതിരേ കോണ്‍ഗ്രസും രംഗത്തു വന്നു. സര്‍ക്കാരിന്റെ കൈയില്‍ കാശൊന്നുമില്ല. പണത്തിന്റെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുന്നു. നമ്മുടെ വിലയേറിയ ആസ്തികളെല്ലാം കേന്ദ്ര സര്‍ക്കാര്‍ വിറ്റുതുലയ്ക്കുകയാണെന്ന് പാര്‍ട്ടി വക്താവ് കപില്‍ സിബല്‍ കുറ്റപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍