ഗള്‍ഫ് മേഖലയില്‍ തിരക്കിട്ട സൈനിക നീക്കങ്ങള്‍

യു.എസ്.എ:സൈനിക കമാന്‍ഡറെ വധിച്ച അമേരിക്കയോട് പകരം വീട്ടാന്‍ ഇറാനില്‍ മുറവിളി ശക്തമാകുമ്പോള്‍ ഗള്‍ഫ് മേഖലയില്‍ തിരക്കിട്ട സൈനിക നീക്കങ്ങള്‍. 3000 സൈനിക ട്രൂപ്പുകളെ കുവൈത്തിലേക്ക് അയക്കാന്‍ അമേരിക്ക ഉത്തരവിട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, രംഗം കൂടുതല്‍ വഷളാക്കരുത് എന്ന നിര്‍ദേശം മുന്നോട്ട് വെക്കുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍.ഖസം സുലൈമാനിയുടെ രക്തത്തിന് പകരം ചോദിക്കണമെന്ന ആവശ്യവുമായി ഇറാനില്‍ ജനം തെരുവിലാണ്. പകരം വീട്ടുമെന്ന് പരമോന്നത നേതാവ് അലി ഖാംനഇയും പുതിയ കമാന്‍ഡര്‍ ഇസ്മായില്‍ ഖാനിയും പ്രഖ്യാപിച്ചു കഴിഞ്ഞു. ഗള്‍ഫ് മേഖല യുദ്ധത്തിന്റെ കരിനിഴലിയിരിക്കെയാണ് 3000 സൈനിക ട്രൂപ്പകളെ കൂടി കുവൈത്തിലെത്തിക്കാന്‍ അമേരിക്ക ഉത്തരവ് നല്‍കിയിരിക്കുന്നത്. പ്രത്യാക്യാമണം ഉണ്ടാവുമെന്ന് ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുല്ലയും വ്യക്തമാക്കിയിട്ടുണ്ട്.എന്നാല്‍, യുദ്ധത്തിലേക്ക് കാര്യങ്ങളെ വലിച്ചിഴക്കരുത് എന്ന നിലപാടിലാണ് ഗള്‍ഫ് രാജ്യങ്ങള്‍. യുദ്ധത്തിലേക്ക് നീങ്ങിയാല്‍ ഊഹിക്കാന്‍ പോലും കഴിയാത്ത നഷ്ടങ്ങളായിരിക്കുമെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി പ്രതികരിച്ചു. വിവേക പൂര്‍വമായിരിക്കണം നിലപാടുകളെന്ന് യുഎഇയും ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, പ്രകോപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ട്വീറ്റ് പുറത്തുവന്നു. ഇറാന്‍ ഒരു യുദ്ധവും ജയിച്ചിട്ടില്ല, ചര്‍ച്ചകള്‍ നഷ്ടപ്പെടുത്തിയിട്ടുമില്ല എന്നതായിരുന്നു ട്വീറ്റ്. അമേരിക്കക്കാരുടെ ജീവിതം വെച്ച് ട്രംപ് ചൂത്കളിക്കുകയാണെന്ന് വിമര്‍ശവും അമേരിക്കന്‍ മാധ്യമങ്ങള്‍ ഉന്നയിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍