വാച്ച് ആന്‍ഡ് വാര്‍ഡ് കയ്യേറ്റം

തിരുവനന്തപുരം:നയപ്രഖ്യാപനത്തിനെത്തിയ ഗവര്‍ണറെ ഡയസില്‍ തടഞ്ഞ പ്രതിപക്ഷ അംഗങ്ങളെ വാച്ച് ആന്‍ഡ് വാര്‍ഡ് മര്‍ദിച്ചെന്ന് പ്രതിപക്ഷം. അംഗങ്ങളെ വാച്ച് ആന്‍ഡ് വാര്‍ഡ് കയ്യേറ്റം ചെയ്‌തെന്നാരോപിച്ച് പ്രതിപക്ഷം സ്പീക്കര്‍ക്ക് പരാതി നല്‍കി. ഗവര്‍ണറെ തടഞ്ഞ പ്രതിപക്ഷാംഗങ്ങളെ മാറ്റാനായി സ്പീക്കര്‍ വാച്ച് ആന്‍ഡ് വാര്‍ഡിന് നിര്‍ദേശം നല്‍കിയതോടെയാണ് സഭാ തലം സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. എം.എല്‍.എമാരെ ബലം പ്രയോഗിച്ച് മാറ്റാന്‍ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ ശ്രമം. പ്രതിപക്ഷാംഗങ്ങള്‍ ചെറുത്ത് നിന്നതോടെ നടുത്തളത്തില്‍ ഉന്തും തളളും. നിലത്ത് കിടന്ന് പ്രതിഷേധിച്ച അന്‍വര്‍ സാദത്ത് എം.എല്‍.എയെ വലിച്ചിഴച്ചാണ് വാച്ച് ആന്‍ഡ് വാര്‍ഡ് നീക്കിയത്. വാച്ച് ആന്‍ഡ് വാര്‍ഡ് കയ്യേറ്റം ചെയ്‌തെന്നാരോപിച്ച് പ്രതിപക്ഷം പിന്നീട് സ്പീക്കര്‍ക്ക് പരാതി നല്‍കി. വാച്ച് ആന്‍ഡ് വാര്‍ഡ് സഭക്കുളളില്‍ കടക്കരുതെന്ന ചട്ടം ലംഘിക്കപ്പെട്ടതായും പ്രതിപക്ഷം ആരോപിച്ചു. സഭയില്‍ തടഞ്ഞ പ്രതിപക്ഷത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മറുപടി നല്‍കി!. ഇതിനേക്കാള്‍ വലിയ പ്രതിഷേധം താന്‍ കണ്ടിട്ടുണ്ടെന്നായിരുന്നു നയപ്രഖ്യാപനം കഴിഞ്ഞ് മടങ്ങവേ ഗവര്‍ണറുടെ പ്രതികരണം. നയപ്രഖ്യാപനത്തിലെ ഗവര്‍ണറുടെ വിയോജിപ്പ് പരാമര്‍ശം പ്രസംഗത്തിന്റെ ഭാഗമായി സഭാ രേഖയിലുണ്ടാകില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. പ്രതിപക്ഷ എം.എല്‍.എമാരെ വാച്ച് ആന്റ് വാര്‍ഡ് കയ്യേറ്റം ചെയ്‌തെന്ന പരാതി അന്വേഷിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍