ദുല്‍ഖറിന്റെ നായികയായി കാജല്‍ അഗര്‍വാള്‍

കാജല്‍ അഗര്‍വാള്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയാകുന്നു. പ്രശസ്ത കോറിയോഗ്രാഫര്‍ ബൃന്ദ മാസ്റ്റര്‍ സംവിധായികയാകുന്ന ചിത്രത്തിലാണ് കാജല്‍ ദുല്‍ഖറിന്റെ നായികയാകുന്നത്.ഫെബ്രുവരി അവസാനം ചിത്രീകരണമാരംഭിക്കുന്ന ഈ തമിഴ് ചിത്രം നിര്‍മ്മിക്കുന്നത് റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റാണ്. മംഗലാപുരത്ത് അടുത്തയാഴ്ച തുടങ്ങുന്ന കുറുപ്പിന്റെ അവസാന ഘട്ട ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം ദുല്‍ഖര്‍ ബൃന്ദ മാസ്റ്ററുടെ ചിത്രത്തില്‍ ജോയിന്‍ ചെയ്യും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍