വാഹനഭേദഗതി നിയമത്തില്‍ കേരളത്തിന്റെ വിയോജിപ്പുകള്‍ ശരിവെച്ച് കേന്ദ്രം

ന്യൂഡല്‍ഹി: കേന്ദ്ര മോട്ടോര്‍ വാഹനഭേദഗതി നിയമത്തില്‍ കേരളത്തിന്റെ വിയോജിപ്പുകള്‍ ശരിവെച്ച് കേന്ദ്ര സര്‍ക്കാര്‍. കുറഞ്ഞ നിരക്കില്‍ കോമ്പൌണ്ടിംഗ് ഫീസ് നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി അംഗീകരിച്ച് കേന്ദ്രമന്ത്രി കേരളത്തിന് കത്തയച്ചു. പിഴത്തുകയില്‍ ഇളവ് വരുത്തിയതിനെതിരെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നേരത്തെ കത്തയച്ചിരുന്നു. കുറഞ്ഞ നിരക്കില്‍ കോമ്പൌണ്ടിംഗ് ഫീസ് നിശ്ചയിച്ചത് തെറ്റാണെന്നും കേന്ദ്ര നിയമം നടപ്പിലാക്കണമെന്നുമായിരുന്നു കത്തില്‍.
എന്നാല്‍ കേന്ദ്രമന്ത്രിയുടെ പുതിയ കത്ത് സംസ്ഥാന സര്‍ക്കാരിന്റെ നടപടി ശരിവെക്കുന്നതാണ്. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി അവസാനിച്ചാലും അഞ്ച് വര്‍ഷത്തിനുള്ളില്‍ ലൈസന്‍സ് പുതുക്കാമെന്ന വ്യവസ്ഥ 2020 മാര്‍ച്ച് 31 വരെ തുടരാമെന്നും കേന്ദ്രമന്ത്രിയുടെ മറുപടിയില്‍ വ്യക്തമാക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍