അര്‍ണബിനെ വിമാനയാത്രയ്ക്കിടെ കണ്ടാല്‍ ഞാനും ചോദ്യം ചെയ്യും; എന്നെ നിരോധിക്കാന്‍ വിമാന കമ്പനികള്‍ക്ക് ധൈര്യമുണ്ടോയെന്ന് കട്ജു

ന്യൂഡല്‍ഹി: കുനാല്‍ കമ്രയ്ക്ക് പിന്തുണയുമായി മാര്‍ക്കണ്ഡേയ കട്ജു. റിപ്പബ്ലിക് ടിവി അവതാരകന്‍ അര്‍ണബ് ഗോസ്വാമിയെ വിമാനത്തിനകത്ത് വെച്ച് ട്രോളിയ കൊമേഡിയന്‍ കുനാല്‍ കമ്രക്ക് യാത്രാ നിരോധം ഏര്‍പ്പെടുത്തിയ വിമാനകമ്പനികള്‍ക്കെതിരെ പ്രതിഷേധം അറിയിച്ചാണ് കട്ജു കുനാല്‍ കമ്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. അര്‍ണബുമായി ഒരുമിച്ച് വിമാനയാത്ര ചെയ്യുകയാണെങ്കില്‍ ഇതിലും നിന്ദ്യമായ ചോദ്യങ്ങള്‍ ചോദിക്കുമെന്നും തനിക്ക് നിരോധം ഏര്‍പ്പെടുത്താന്‍ ഈ വിമാനകമ്പനികള്‍ക്ക് ധൈര്യമുണ്ടോ എന്നും ചോദിച്ചാണ് കട്ജു രംഗത്തെത്തിയത്. തന്റെ ട്വീറ്റിലൂടെയാണ് മാര്‍ക്കണ്ഡേയ കട്ജു കുനാല്‍ കമ്രയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.വിമാനയാത്രയ്ക്കിടെ 'ദൈവത്തോട് കുരച്ചതിന്' ചില വിമാനകമ്പനികള്‍ കുനാല്‍ കമ്രയെ വിലക്കി. മാധ്യമരംഗത്തിന് തന്നെ അദ്ദേഹം അപമാനമാണെന്നാണ് ഞാന്‍ കരുതുന്നത്. ഞങ്ങള്‍ ഒരുമിച്ച് ഒരു വിമാനത്തില്‍ യാത്ര ചെയ്യുകയാണെങ്കില്‍ അദ്ദേഹത്തോട് കൂടുതല്‍ നിന്ദ്യമായ കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ഈ വിമാനകമ്പനികള്‍ക്ക് ധൈര്യമുണ്ടോ എന്ന് നോക്കാം എന്നായിരുന്നു കട്ജുവിന്റെ പോസ്റ്റ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍