സംസ്ഥാനത്തെ ആദ്യ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ തമ്പാനൂരില്‍

തിരുവനന്തപുരം:സംസ്ഥാനത്തെ ആദ്യ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനായി തിരുവനന്തപുരം തമ്പാനൂര്‍ പൊലീസ് സ്റ്റേഷന്‍. രണ്ടര കോടിയിലേറെ ചെലവിട്ട് നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. തമ്പാനൂര്‍ ന്യൂ തീയറ്ററിന് എതിര്‍വശത്താണ് നാല് നിലയുള്ള പുതിയ പൊലീസ് സ്റ്റേഷന്‍. 2006ല്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ച ആദ്യ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനായിരുന്നു തമ്പാനൂര്‍ പൊലീസ് സ്റ്റേഷന്‍. തുക അനുവദിച്ചെങ്കിലും റോഡ്, പാലം, എന്നിവയുടെ വീതി കൂട്ടല്‍, ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുക എന്നിങ്ങനെയുള്ള സാങ്കേതിക കാരണങ്ങളാല്‍ നിര്‍മാണം വൈകി. പിന്നീട് പ്ലാനില്‍ മാറ്റം വരുത്തിയാണ് കെട്ടിടമുണ്ടാക്കിയത്.
2 കോടി 50 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ലിഫ്റ്റ് സംവിധാനമുള്ള ആദ്യ ബഹുനില പൊലീസ് സ്റ്റേഷന്‍ കെട്ടിടമാണ് തമ്പാനൂരിലേത്. മികച്ച കമ്പ്യൂട്ടര്‍, വയര്‍ലെസ്, ക്യാമറ, വൈഫൈ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സ്റ്റേഷന്‍ ഉദ്ഘാടനത്തിന്റെ ഭാഗമായി കമാന്‍ഡോകളുടെ നേതൃത്വത്തില്‍ മോക് ഡ്രിലും നടത്തിയിരുന്നു.പൊലീസ് സ്റ്റേഷനുകള്‍ വഴി പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പൊലീസ് സ്റ്റേഷനുകള്‍ നവീകരിക്കുന്നത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍