കാറില്‍ പൂട്ടിയിട്ട അമ്മയെ തേടി മകന്‍ എത്തി

അടിമാലി: പൂട്ടിയിട്ട കാറില്‍ പ്രായമായ സ്ത്രീയെ അവശനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയെ തേടി മകന്‍ എത്തി. കട്ടപ്പന സ്വദേശി മഞ്ജിത്താണ് അമ്മയെ തിരിച്ചറിഞ്ഞ് എത്തിയത്. മാധ്യമങ്ങളില്‍ നിന്നും അമ്മയെ കാറില്‍ ഉപേക്ഷിച്ചുവെന്ന വാര്‍ത്ത കണ്ടാണ് താന്‍ എത്തിയതെന്ന് ഇയാള്‍ പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെയാണ് അടിമാലി ടൗണിനു സമീപം ആള്‍ട്ടോ കാറില്‍ വയനാട് തലപ്പുഴ സ്വദേശിനിയായ ലൈലാമണിയെ അവശനിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസമായി പാതയോരത്തു വാഹനം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. കാര്‍ ലോക്ക് ചെയ്തിരുന്നില്ല. പോലീസെത്തി നടത്തിയ പരിശോധനയില്‍ വീട്ടമ്മയുടെ ഒരു വശം തളര്‍ന്നതായി മനസിലായി. ഇവരെ പോലീസ് അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിന്റെ താക്കോലും വീട്ടമ്മയുടേതെന്നു കരുതുന്ന വസ്ത്രങ്ങളും ചില ബാങ്കിടപാട് രേഖകളും കാറിനുള്ളിലുണ്ടായിരുന്നു. വാഹന നമ്പര്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ വീട്ടമ്മയുടെ ഭര്‍ത്താവ് വയനാട് സ്വദേശിയായ മാത്യുവാണെന്ന് കണ്ടെത്തി. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍